28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Punnayurkulam മേക് സെവന്‍ ഹെല്‍ത് ക്ലബ് ഉദ്ഘാടനവും എക്‌സസൈസ് പരിശീലനവും ആരംഭിച്ചു

മേക് സെവന്‍ ഹെല്‍ത് ക്ലബ് ഉദ്ഘാടനവും എക്‌സസൈസ് പരിശീലനവും ആരംഭിച്ചു

പത്ത് അംഗ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ച മേക് സെവന്‍ ഹെല്‍ത് ക്ലബ് ഉദ്ഘാടനവും എക്‌സസൈസ് പരിശീലനവും ആരംഭിച്ചു.പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ അമല്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിശീലനം ആരംഭിച്ചത്.ആരോഗ്യകരമായ ഒരു ജീവിതശൈലി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബിന്റെ തുടക്കം. എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ രീതിയിലുള്ള വ്യായാമ പദ്ധതികളാണ് സൗജന്യമായി പരിശീലിപ്പിക്കുന്നത്. മേക് സെവന്‍ സ്ഥാപകന്‍ ഡോക്ടര്‍ ക്യാപ്റ്റന്‍ സലാഹുദീന്റെയും അംബാസിഡര്‍ ഡോക്ടര്‍ അറക്കല്‍ ബാവയുടെയും നേതൃത്വത്തിലാണ് കേരളത്തില്‍ എല്ലായിടത്തും മേക് സവന്‍ എന്ന പേരില്‍ ഹെല്‍ത്ത് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സന്‍ തളികശ്ശേരി ഉദ്ഘാടനം നിര്‍വഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് അലി പഷ്ണത്തയില്‍ അധ്യക്ഷത വഹിച്ചു. മേക് സെവന്‍ ഹെല്‍ത്ത് ക്ലബ് കേരള ചീഫ് ട്രെയിനര്‍ ജിധേഷ് മക്കാരപ്പറമ്പ്, കോഡിനേറ്റര്‍ ജബ്ബാര്‍ ആലങ്കോട് എന്നിവര്‍ വിശിഷ്ടാതിഥികളായി. എല്ലാദിവസവും രാവിലെ ആറുമണി മുതല്‍ 25 മിനിറ്റ് കൊണ്ട് 21 എക്‌സര്‍സൈസുകള്‍ ആണ് മേക് സെവന്‍ ഹെല്‍ത് ക്ലബ്ബില്‍ നടത്തുന്നത്.

 

ADVERTISEMENT
error: Content is protected !!