ചാലിശ്ശേരി ഓര്‍ത്തഡോക്‌സ് സിറിയന്‍ പളളിയിലെ ദൈവമാതാവിന്റെ ജനന പെരുന്നാള്‍ സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ

ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പളളിയിലെ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാള്‍ സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നടക്കും. എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയും സന്ധ്യ നമസ്‌കാരവും ഉണ്ടായിരിക്കും. ഇട ദിവസങ്ങളില്‍ ഏഴുമണിക്ക് പ്രഭാത നമസ്‌കാരം തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. കുര്‍ബാന ഏറ്റു കഴിക്കുന്നവരും, നേര്‍ച്ചകള്‍ക്കും സംഭാവനകള്‍ക്കും ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.