30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Velur പന്നിത്തടം ലിവാഉല്‍ ഇസ്ലാം മദ്‌റസയില്‍ ആര്‍ട്‌സ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നടന്നു

പന്നിത്തടം ലിവാഉല്‍ ഇസ്ലാം മദ്‌റസയില്‍ ആര്‍ട്‌സ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നടന്നു

95

പ്രവാചകന്‍ പ്രകൃതവും സ്വഭാവവും എന്ന പ്രമേയത്തില്‍ നടക്കാനിരിക്കുന്ന നബിദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ച് പന്നിത്തടം ലിവാഉല്‍ ഇസ്ലാം മദ്‌റസയില്‍ നടക്കുന്ന ആര്‍ട്‌സ് ഫെസ്റ്റിന്റെ ലോഗോയും ‘ജഹാനെ ഫുനൂന്‍’ തലക്കെട്ടിന്റെ പ്രകാശനവും നടന്നു. സമസ്ത മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സിലര്‍ സിംല ഹസ്സന്‍ പ്രകാശനം നിര്‍വ്വഹിച്ചു. ഇതോടനുബന്ധിച്ച് മദ്‌റസയിലെ മൂന്ന് ഹൗസുകളുടെ പേരുകളായി, ഫലസ്തീനിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗസ്സ, റാമല്ല, റഫ എന്നീ ഹൗസ് നെയിമുകളുടെ പ്രഖ്യാപനം മഹല്ല് വൈസ് പ്രസിഡണ്ട് എം എസ് ബഷീര്‍, എക്‌സിക്യൂട്ടീവ് അംഗം ഷെക്കീര്‍ ഹൈദ്രോസ്, കേന്ദ്ര മദ്രസ സ്വദ്ര്‍ മുഅല്ലിം മുഹമ്മദ് അലി ലത്തീഫി എന്നിവര്‍ ചേര്‍ന്ന് നടത്തി.

ADVERTISEMENT
error: Content is protected !!