30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kunnamkulam റീബില്‍ഡ് വയനാട്; കുന്നംകുളം മോഡല്‍ ബോയ്‌സ് സ്‌കൂള്‍ എസ്.പി.സി യൂണിറ്റ് പായസ ചലഞ്ച് നടത്തി

റീബില്‍ഡ് വയനാട്; കുന്നംകുളം മോഡല്‍ ബോയ്‌സ് സ്‌കൂള്‍ എസ്.പി.സി യൂണിറ്റ് പായസ ചലഞ്ച് നടത്തി

118

വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമാകുവാന്‍ കുന്നംകുളം ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ പായസ ചലഞ്ച് നടത്തി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കുന്നംകുളം എസ്.എച്ച്.ഒ.-യു.കെ.ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ വി.കെ.സുനില്‍കുമാര്‍ അധ്യക്ഷനായി. ഒരു ലിറ്റര്‍ പാലട പായസത്തിന് 200 രൂപ എന്ന നിരക്കിലാണ് വിതരണം നടത്തിയത്. ചലഞ്ചിന്റെ ഭാഗമായി കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡില്‍ എസ്.പി.സി. കേഡറ്റ്‌സ് സ്റ്റാള്‍ ഒരുക്കിയിരുന്നു.

ADVERTISEMENT
error: Content is protected !!