എരുമപ്പെട്ടി വെള്ളറക്കാട് മനപ്പടിയില്‍ സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വേലൂര്‍ കാവുങ്കല്‍ വീട്ടില്‍ ജിഷ (30), വെള്ളറക്കാട് അമ്പലത്ത് വീട്ടില്‍ അബ്ദുല്‍സലാം(56), ഭാര്യ ഷംസിയ (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഷംസിയയുടെ പരിക്ക് ഗുരുതരമാണ്.
ADVERTISEMENT