30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kunnamkulam ശ്രീനാരായണ ഗുരുവിനെ അധിക്ഷേച്ച കെ.വി. സുഭാഷിനെ അറസ്റ്റ് ചെയ്യാത്ത നിലപാടില്‍ എസ്.എൻ.ഡി.പി പ്രതിഷേധം

ശ്രീനാരായണ ഗുരുവിനെ അധിക്ഷേച്ച കെ.വി. സുഭാഷിനെ അറസ്റ്റ് ചെയ്യാത്ത നിലപാടില്‍ എസ്.എൻ.ഡി.പി പ്രതിഷേധം

13

ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ച മൂവാറ്റുപുഴ സ്വദേശി കെ.വി. സുഭാഷിനെ അറസ്റ്റ് ചെയ്യാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി യോഗം കുന്നംകുളം യൂണിയന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. ഗുരുവിനെ അധിക്ഷേപിച്ച ഇയാള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് 6.30 ന് യൂണിയന്‍ ഓഫീസില്‍ നിന്ന് ആരംഭിച്ച പന്തം കൊളുത്തി ജാഥ കുന്നംകുളം താലൂക്ക് ആശുപത്രിക്ക് മുന്നില്‍ സമാപിച്ചു. പ്രതിഷേധ സമരം എസ്.എന്‍.ഡി.പി യോഗം കുന്നംകുളം യൂണിയന്‍ സെക്രട്ടറി പി.കെ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് കെ.എം. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് ജില്ലാ വൈസ് ചെയര്‍മാന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ ഡയറക്ടര്‍ ചന്ദ്രന്‍ കിളിയംപറമ്പില്‍ നന്ദി രേഖപ്പെടുത്തി. നേതാക്കളായ അനില്‍ മൂത്തേടത്ത്, ഗോപിനാഥ്, വി. എ. മോഹനന്‍, പ്രമിത് ദേവദാസ്, എം.ബി. ദിനേശ്, ദിവ്യ, സുധ തുടങ്ങിയവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!