തൃശ്ശൂരില്‍ ഓപ്പറേഷന്‍ തണ്ടര്‍ പരിശോധന 9 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന ഒതാഴിലാളി പിടിയില്‍. ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി തുടര്‍ച്ചയായ രണ്ടാം ദിവസം നടത്തിയ പരിശോധനയിലാണ്‌വെസ്റ്റ് ബംഗാള്‍ സ്വദേശി മുഹമ്മദ് അഫ്‌റുള്‍ ഇസ്ലാമിനെയാണ് (30) 9 കിലോ കഞ്ചാവുമായി എക്‌സൈസ് തൃശ്ശൂര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ജെ റോയിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം പൂത്തോള്‍ റോഡില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. സുദര്‍ശനകുമാര്‍, അസി .എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ. എം. സജീവ് ടി.കെ. കണ്ണന്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ടി.ജെ.രന്‍ജിത്, കെ ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സി.ജെ.റിജോ, ജെറിന്‍ ജോ, വി.തൗഫിക്, എസ്.ഷിജു, വനിത സിവില്‍ എക് സൈസ് ഓഫീസര്‍ കെ അമിത, പ്രിവന്റീവ് ഓഫീസര്‍ ഡ്രൈവര്‍ വി.ജി ഗിരിഷ് എന്നിവരും പ്രതിയെ പിടി കൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.



