29.6 C
Kunnamkulam
Monday, July 13, 2026
Home Bureaus Perumpilavu ജാനകിയമ്മക്ക് സംഗീതാഞ്ജലിയര്‍പ്പിച്ച് യുവഗായിക വി.എസ്. കൃഷ്ണ

ജാനകിയമ്മക്ക് സംഗീതാഞ്ജലിയര്‍പ്പിച്ച് യുവഗായിക വി.എസ്. കൃഷ്ണ

പ്രശസ്ത പിന്നണിഗായിക എസ്. ജാനകിയുടെ വിയോഗത്തില്‍ യുവഗായിക വി.എസ്. കൃഷ്ണ സംഗീതാഞ്ജലിയര്‍പ്പിച്ചു. ജാനകിയമ്മ അനശ്വരമാക്കിയ ഗാനങ്ങള്‍ ആലപിച്ചാണ് കൃഷ്ണ തന്റെ പ്രിയഗായികയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്. ജാനകിയമ്മയുടെ ഗാനങ്ങള്‍ കേട്ടും പാടിയും വളര്‍ന്ന പുതുതലമുറയിലെ ഗായികയായ കൃഷ്ണയുടെ ആലാപനം സംഗീതാസ്വാദകരുടെ ഹൃദയത്തെ സ്പര്‍ശിച്ചു. ഗുരുപാരമ്പര്യത്തോടുള്ള ആദരവും മുന്‍തലമുറ കലാകാരന്മാരോടുള്ള ബഹുമാനവും പ്രകടമാക്കുന്നതായിരുന്നു സംഗീതസമര്‍പ്പണം.
വിഷുക്കണി’, ‘തകര’, ‘രാഗം’, ‘പപ്പയുടെ സ്വന്തം അപ്പൂസ്’ എന്നീ ചിത്രങ്ങളിലെ ജാനകിയമ്മ അനശ്വരമാക്കിയ ഗാനങ്ങള്‍ ആലപിച്ചാണ് കൃഷ്ണ സംഗീതാഞ്ജലി അര്‍പ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ഈ സംഗീതസമര്‍പ്പണം സംഗീതപ്രേമികളുടെ ശ്രദ്ധ നേടുകയാണ്.പാലക്കാട് ജില്ലയിലെ കൂറ്റനാട് സ്വദേശിനിയായ വി.എസ്. കൃഷ്ണ, ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ സീസണ്‍ 4-ലെ ഫൈനലിസ്റ്റും ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ 2025 സംഗീത മത്സരത്തിലെ ഫൈനലിസ്റ്റുമാണ്.

 

 

ADVERTISEMENT
error: Content is protected !!