29.6 C
Kunnamkulam
Monday, July 13, 2026
Home Bureaus Kechery കെ.സി.വൈ.എം മറ്റം യൂണിറ്റ് പതാകദിനം ആചരിച്ചു

കെ.സി.വൈ.എം മറ്റം യൂണിറ്റ് പതാകദിനം ആചരിച്ചു

മറ്റം കെ.സി.വൈ.എം യൂണിറ്റിന്റെ നേതൃത്വത്തില്‍ പതാകദിനം ആചരിച്ചു. കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം സംഘടനയുടെ പതാകദിനം മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയില്‍ ആചരിച്ചു ഫൊറോന വികാരി ഫാ. ഫ്രാന്‍സീസ് ആളൂര്‍ പതാക ഉയര്‍ത്തി കൊണ്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം മറ്റം യൂണിറ്റ് പ്രസിഡണ്ട് അലക്‌സ് ജോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന സെനറ്റ് മെമ്പര്‍ റോസ്മിന്‍ പോള്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സഹ വികാരി ഫാ. ജിയോ വേലൂക്കാരന്‍, ഡീക്കന്‍ മെബിന്‍ കീറ്റിക്കല്‍, കെ.സി.വൈ.എം സെക്രട്ടറി ഐജിന്‍ ജോയ് എന്നിവര്‍ സംസാരിച്ചു. പരിപാടികള്‍ക്ക് കെ.സി.വൈ.എം ഭാരവാഹികളായ നിജില്‍ ജോസ്, ആഗ്‌നല്‍ ആന്റണി, സ്നേഹ ഷാജു എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!