29.6 C
Kunnamkulam
Monday, July 13, 2026
Home Bureaus Perumpilavu പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു

പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു

വാക്കുകളുടെ വെളിച്ചം പകര്‍ന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ കല്ലുപുറം ക്രിസ്ത്യന്‍ കോ-ഓപ്പറേറ്റീവ് ഫെല്ലോഷിപ്പ് ആദരിച്ചു.സമൂഹത്തിന്റെ നന്മയ്ക്കായി നിശ്ശബ്ദമായി സഞ്ചരിച്ച് അക്ഷരങ്ങള്‍ക്ക് ജീവന്‍ നല്‍കുകയും നാടിന്റെ സ്പന്ദനങ്ങള്‍ ജനങ്ങളിലെത്തിക്കുകയും ചെയ്യുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ 21-ാമത് വാര്‍ഷികാഘോഷത്തിന്റെയും കുടുംബസംഗമത്തിന്റെയും ഭാഗമായാണ് കല്ലുംപുറം ക്രിസ്ത്യന്‍ കോ-ഓപ്പറേറ്റീവ് ഫെലോഷിപ്പ് ആദരിച്ചത്. ദീര്‍ഘകാലമായി മാധ്യമരംഗത്ത് സജീവമായി രംഗത്തുള്ള സി.സി.ടി.വി പെരുമ്പിലാവ് ബ്യൂറോ ചീഫ് ഹരി ഇല്ലത്ത്, മലയാള മനോരമ പെരുമ്പിലാവ് ലേഖകന്‍ രവി കൂനത്ത്, സുപ്രഭാതം ലേഖകന്‍ റഫീഖ് കടവല്ലൂര്‍, കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ സംസ്ഥാന മുന്‍ വൈസ് പ്രസിഡന്റും വെല്‍ന്യൂസ് റിപ്പോര്‍ട്ടുമായ എ.സി. ഗീവര്‍ ചാലിശേരി എന്നിവരെ മുഖ്യാതിഥി വി.കെ രാജന്‍ , പ്രസിഡന്റ് റെന്നി ചെറുവത്തൂര്‍, സെക്രട്ടറി ഷിജു ചുമ്മാര്‍, അധ്യാപകന്‍ തോംസണ്‍ മാസ്റ്റര്‍ എന്നിവര്‍ പൊന്നാടയും , ഉപഹാരവും നല്‍കി. ഓരോ വാര്‍ത്തയ്ക്കും പിന്നിലും പലപ്പോഴും കാണാതെ പോകുന്ന അധ്വാനവും സാമൂഹിക ഉത്തരവാദിത്വവുമാണുള്ളതെന്നും, നാടിന്റെ ചരിത്രവും ജനങ്ങളുടെ ജീവിതവും വികസനത്തിന്റെ ഓരോ ചുവടുവെപ്പും കാലത്തിന്റെ രേഖകളാക്കി സമൂഹത്തിന് മുന്നിലെത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ സേവനം വിലമതിക്കാനാകാത്തതാണെന്നും യോഗം വിലയിരുത്തി. മാധ്യമപ്രവര്‍ത്തകര്‍ ആദരവിന് നന്ദിയും അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!