28.2 C
Kunnamkulam
Monday, July 13, 2026
Home Bureaus Punnayurkulam ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു ; പരാതിയുമായി പ്രദേശവാസികള്‍

ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു ; പരാതിയുമായി പ്രദേശവാസികള്‍

ടൂറിസം പദ്ധതികായി ഒരുക്കിയ ഉപ്പുങ്ങള്‍ പാലായിക്കല്‍ ഭാഗത്ത് ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു. അടുത്തടുത്ത ദിവസങ്ങളിലായി ഇത് മൂന്നാം തവണയാണ് ഇത്തരത്തില്‍ മാലിന്യം തള്ളുന്നത്.തിങ്കളാഴ്ച പുലര്‍ച്ചയാണ് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാലിന്യം തള്ളിയത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.കക്കൂസ് മാലിന്യനിക്ഷേപം പതിവായതോടെ മേഖലയിലെ ശുദ്ധജലത്തിന് നിറ വ്യത്യാസമുണ്ടാവുകയും, വെള്ളത്തിന് മുകളില്‍ പാടകെട്ടുകയും ചെയ്യുന്ന സ്ഥിതിയാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് ഇവിടെ ടൂറിസം പദ്ധതി ഒരുക്കുന്നതിനായി റോഡരുകിലെ മരങ്ങള്‍ മുറിക്കുകയും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തത്തോടെ ഒരു പരിധി വരെ ഇത്തരത്തില്‍ മാലിന്യം തള്ളുന്നത് തടയാന്‍ കഴിഞ്ഞിരുന്നു. പ്രദേശവാസികള്‍ ഉറക്കമൊഴിച്ച് കാവലിരുന്ന് ഇതിനെ ചെറുത്തതിന്റെ ഭാഗമായി പെരുമ്പടപ്പ് പോലീസിന്റെ സഹായത്തോടെ ഒരു വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. വിവരം നല്‍കിയ വ്യക്തിക്ക് പാരിതോഷികവും പഞ്ചായത്ത് നല്‍കി. നിലവിലെ ജലശ്രോതസ്സുകള്‍ മലിനമാകുന്നതോടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമോ എന്ന ആശങ്കയാണ് പ്രദേശവാസികള്‍ക്കുള്ളത്.കുടിവെള്ളം മലിനപെടുന്ന സാഹചര്യത്തെ അധികൃതര്‍ ഗൗരവമായി കാണണമെന്ന ആവശ്യം ഇവര്‍ മുന്നോട്ട് വെക്കുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി ഡി.എം.ഒ. യുടെ പ്രത്യേക അനുവാദത്തോടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റോബിന്‍സണിന്റെ നേതൃത്വത്തില്‍ 18 ഓളം ആരോഗ്യജീവനക്കാരെ ഉള്‍പ്പെടുത്തി സര്‍വ്വേ നടത്തുകയും പ്രദേശത്തെ മാലിന്യമുക്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം കാറ്റില്‍ പറത്തിയ അവസ്ഥയാണ്. എത്രയും പെട്ടന്ന് അധികൃതര്‍ ഇടപ്പെട്ട് ആവശ്യമായ നടപടി എടുത്ത് ഇത്തരം സാമൂഹ്യദ്രോഹികളെ കണ്ടുപിടിച്ച് മാതൃകപരമായ ശിക്ഷ നല്‍കണമെന്നും പ്രദേശവാസിയും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഇ.കെ.നിഷാദ് പറഞ്ഞു.

ADVERTISEMENT
error: Content is protected !!