സി.പി.ഐ എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ചൂണ്ടല്‍ പഞ്ചായത്തിലെ സി.പി.ഐ എമ്മിന്റെ. സജീവ പ്രവര്‍ത്തകരായ മെല്‍വിന്‍ തരകന്‍, സനീബ് മഴുവഞ്ചേരി, മന്‍സൂര്‍ മത്തനങ്ങാടി എന്നിവരാണ് സി.പി.എം ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് ചൂണ്ടല്‍ മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി ധനേഷ് ചുള്ളിക്കാട്ടില്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ എ.ഐ.സി.സി. സെക്രട്ടറി ടി.എന്‍. പ്രതാപന്‍ മൂന്ന് പേരേയും കോണ്‍ഗ്രസ് അംഗത്വം നല്‍കി സ്വീകരിച്ചു. യു.ഡി.എഫ് മുന്‍ ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, കെ.പി.സി.സി. സെക്രട്ടറി സി.സി. ശ്രീകുമാര്‍, ഡി.സി.സി സെക്രട്ടറിമാരായ കെ.ബി. ജയറാം, പി.കെ.രാജന്‍, എ.ടി.സ്റ്റീഫന്‍ മാസ്റ്റര്‍,കോണ്‍ഗ്രസ്സ് പാവറട്ടി ബ്ലോക്ക് പ്രസിഡണ്ട് സി.ജെ. സ്റ്റാന്‍ലി, കെ.എസ്.യു സംസ്ഥാന സെക്രട്ടറി അനീഷ് ആന്റണി, യൂത്ത് കോണ്‍ഗ്രസ് മണലൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് മഹേഷ് കാര്‍ത്തികേയന്‍, കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ട് ആര്‍.എം.ബഷീര്‍, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ ആന്റോ പോള്‍, എ.എം. ജമാല്‍, എം.എം.ഷംസുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.



