28.2 C
Kunnamkulam
Monday, July 13, 2026
Home Bureaus Kunnamkulam ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു

ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി വിദ്യാലയത്തില്‍ പ്രകൃതി സംരക്ഷണത്തിന്റെ പുതുപാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കു പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിക്കുന്ന ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു. വര്‍ണച്ചിറകുകള്‍ വിടര്‍ത്തി പാറി പറക്കുന്ന ശലഭങ്ങള്‍ നമുക്കിന്ന് അന്യമായി കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ശലഭങ്ങളെ സംരക്ഷിക്കുക, നിരീക്ഷണത്തിലൂടെ വിവിധ ശലഭങ്ങളെ തിരിച്ചറിയുക, ശലഭങ്ങളെ ആകര്‍ഷിക്കുന്ന പൂച്ചെടികള്‍ ,അവയ്ക്ക് മുട്ടയിട്ട് വളരാന്‍ സഹായകമായ സസ്യങ്ങള്‍, അവയുടെ ജീവിത ചക്രത്തിലെ വിവിധഘട്ടങ്ങള്‍ എന്നിവ മനസ്സിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് വിദ്യാലയത്തില്‍ ശലഭോദ്യാനം തയ്യാറാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ കൊണ്ടുവന്ന പൂച്ചെടികള്‍ ഏറ്റുവാങ്ങി കൊണ്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി ഷേബ ജോര്‍ജ്ജ് ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സി.രാധാമണി, കോ ഓഡിനേറ്റര്‍ ടി.എസ് സുരേഖ,അധ്യാപകരായ ഇ.കെ ഷീജ, ലത കാഞ്ഞിങ്ങാട്ട്, എം.ആര്‍ രമ്യ, എം. സജിത എന്നിവരും ആറാംക്ലാസ് വിദ്യാര്‍ഥികളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!