25.3 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kechery എം എസ് സി ഓഡിയോളജിയില്‍ ഒന്നാം റാങ്ക് നേടി റീം നൗഷാദ്

എം എസ് സി ഓഡിയോളജിയില്‍ ഒന്നാം റാങ്ക് നേടി റീം നൗഷാദ്

27

സ്ഥിരോത്സാഹത്തിന് തിളക്കമാര്‍ന്ന അംഗീകാരം.ഒന്നാം റാങ്ക് തിളക്കതോടെ നാടിന് അഭിമാനമായി റീം നൗഷാദ്. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിങ് കോളജില്‍ നിന്ന് എം എസ് സി ഓഡിയോളജി പരീക്ഷ ഒന്നാം റാങ്കോടെ വിജയിച്ചാണ് പാടൂര്‍ സ്വദേശിനി റീം നൗഷാദ് നാടിന് അഭിമാനമായി മാറിയത്. പാടൂര്‍ പുളിപ്പറമ്പില്‍ നൗഷാദ് മൂസയുടേയും ഷാബിറ നൗഷാദിന്റെയും മൂന്ന് മക്കളില്‍ മൂത്ത മകളാണ് റീം. 4 വര്‍ഷ കോഴ്സായ ബി എസ് സി ക്ക് ശേഷമാണ് റീം, എം എസ് സി ഓഡിയോളജി പഠനത്തിന് ചേര്‍ന്നത്. ജന്മനാ കേള്‍വിശക്തിയില്ലാത്ത കുട്ടികളുടെ കോക്ലിയര്‍ ഇംപ്ലാന്റെഷന്‍ സര്‍ജറിയിലെ മെഷര്‍മെന്റ്, സ്വിച്ച് ഓണ്‍, പ്രോഗ്രാമിംഗ് തുടങ്ങി ഓഡിയോളജിയില്‍ മാസ്റ്റര്‍ ബിരുദം എടുത്തവരുടെ സേവനം സമൂഹത്തിന് വളരെ വിലപ്പെട്ടതാണ്. മാതാപിതാക്കളുടെയും കുടുംബക്കാരുടെയും അധ്യാപകരുടെയും നിസ്സീമമായ പ്രോത്സാഹനമാണ് ഈ വലിയ നേട്ടത്തിന് പിന്നിലെന്ന് റീം പറഞ്ഞു.ഉപ്പ നൗഷാദ് അബൂദാബിയില്‍ ഓയില്‍ കമ്പനിയില്‍ സെയില്‍സ് മാനേജരാണ്. മാതാവ് ഷാബിറ,വീട്ടമ്മയാണ്. ഒഴിവ് സമയങ്ങളില്‍ വായനയാണ് റീം നൗഷാദിന്റെ ഇഷ്ടവിനോദം . നിരവധി പുസ്തകങ്ങളും വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്.റാങ്കിന്റെ തിളക്കത്തോടെ നാടിനാകെ അഭിമാനമായി മാറിയ റീമിന്റെ ആഗ്രഹം തുടര്‍ന്ന് ഈ വിഷയത്തില്‍ തന്നെ പി എച്ച് ഡി ചെയ്ത് മുന്നോട്ട് പോവണമെന്നാണ് പി എച്ച് ഡിക്ക് വേണ്ടി മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ എന്‍ട്രന്‍സ് പരീക്ഷ എഴുതി റിസള്‍ട്ടിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ഈ മിടുക്കി.

ADVERTISEMENT
error: Content is protected !!