28.2 C
Kunnamkulam
Monday, July 13, 2026
Home Bureaus Kechery സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് ഇടവക ദേവാലയത്തില്‍ പ്രതിഷേധ ദിനം സംഘടിപ്പിച്ചു

സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് ഇടവക ദേവാലയത്തില്‍ പ്രതിഷേധ ദിനം സംഘടിപ്പിച്ചു

സമരത്തിന്റെ മറവില്‍ തൃശൂര്‍ ജൂബിലി ആശുപത്രിയെ തകര്‍ക്കാനും, അതിരൂപതയെയും അതിരൂപത അധ്യക്ഷനെയും അവഹേളിക്കാനുമുള്ള സഭാ വിരുദ്ധ ശക്തികളുടെ ശ്രമങ്ങള്‍ക്കെതിരെ കൂനംമുച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് ഇടവക ദേവാലയത്തില്‍ പ്രതിഷേധ ദിനം സംഘടിപ്പിച്ചു. വികാരി ഫാ ജെയ്‌സണ്‍ മാറോക്കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രതിനിധി യോഗം സെക്രട്ടറി അഡ്വ.സോജന്‍ ജോബ് വിശദീകരണം നടത്തി. ട്രസ്റ്റിമാരായ എം.കെ. റെജി, അല്‍ഫോന്‍സ് മുട്ടത്ത്, ജോഷി വര്‍ഗീസ്, കെ.വി.ജോയ്, കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡണ്ട് എ.ജെ ജോണ്‍സന്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!