25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Erumapetty ലഹരിക്കെതിരെ ഷൂട്ടൗട്ട് സംഘടിപ്പിച്ചു

ലഹരിക്കെതിരെ ഷൂട്ടൗട്ട് സംഘടിപ്പിച്ചു

24

ചിറമനേങ്ങാട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ എം.ജി.എം. സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ ഷൂട്ടൗട്ട് സംഘടിപ്പിച്ചു. ലോകകപ്പ് ആവേശത്തോടൊപ്പം കേരള സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്‍ തൂഫാന്‍കിക്ക് വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം മുന്‍ വികാരി ഫാ.ബെഞ്ചമിന്‍ ഒ.ഐ.സി. ഷൂട്ടൗട്ട് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.മാത്യു വര്‍ഗീസ് കുളങ്ങാട്ടില്‍, ട്രസ്റ്റി സി.വി.വില്‍സണ്‍, സെക്രട്ടറി കെ.കെ.പ്രിന്‍സ്, സണ്‍ഡേ സ്‌കൂള്‍ പ്രധാന അധ്യാപിക ജിസ്‌നി ജോയ് എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി പേര്‍ ലഹരിക്കെതിരെ ഷൂട്ടൗട്ടില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!