25.5 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk പ്രിയദര്‍ശിനി പദ്ധതി ; സ്വകാര്യ ബസ് മേഖലക്ക് ഒരു മാസത്തിനിടെ 65 കോടി രൂപയുടെ നഷ്ട്ടം

പ്രിയദര്‍ശിനി പദ്ധതി ; സ്വകാര്യ ബസ് മേഖലക്ക് ഒരു മാസത്തിനിടെ 65 കോടി രൂപയുടെ നഷ്ട്ടം

47

യുഡിഎഫ് സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായ പ്രിയദര്‍ശിനി കാരണം സ്വകാര്യ ബസ് മേഖലക്ക് ഒരു മാസത്തിനിടെ 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്ന് ഉടമകള്‍. 500ലധികം ബസുകള്‍ ഓട്ടം നിര്‍ത്തി. ഓടുന്നവയില്‍ പകുതിയും മുഴുവന്‍ ട്രിപ്പും നടത്തുന്നില്ലെന്നും ഉടമകള്‍ അറിയിച്ചു. തൊഴിലാളികള്‍ക്കുള്ള കൂലി കണ്ടെത്താനാകാതെ പല ഉടമകളും കണ്ടക്ടരുടെയും ഡ്രൈവറുടെയുമൊക്കെ കുപ്പായം അണിഞ്ഞു. ഓടുന്നവയില്‍ പകുതിയും മുഴുവന്‍ ട്രിപ്പും നടത്തുന്നില്ല. നേരത്തെ ദിനംപ്രതി 16000 രൂപ കിട്ടിയ ബന്ധുകള്‍ക്ക് കിട്ടുന്നത് 10,000 ത്തില്‍ താഴെ മാത്രമാണെന്നും പറയുന്നു. നെഗറ്റീവ് ബാലന്‍സിലാണ് ദിനേനയുള്ള കണക്കുകള്‍ അവസാനിക്കുന്നത്. പകല്‍ നേരങ്ങളില്‍ ബസുകള്‍ പലതും ശൂന്യമാണ്. സ്വകാര്യ ബസുകള്‍ മുന്നിലൂടെ കടന്നു പോയാലും കെഎസ്ആര്‍ടിസിക്കായി സ്റ്റോപ്പില്‍ കാത്തു നില്‍ക്കുകയാണ് ഭൂരിഭാഗം സ്ത്രീകളും. എണ്ണത്തില്‍ കെഎസ്ആര്‍ടിസിക്കൊപ്പം നില്‍ക്കുന്ന കൊല്ലം ജില്ലയിലാണ് ഏറ്റവും വലിയ പ്രതിസന്ധി. വയനാട്ടിലെയും കോട്ടയത്തെയും അവസ്ഥയും സമാനം. 10 വര്‍ഷം മുമ്പ് സംസ്ഥാനത്ത് 12000 സ്വകാര്യ ബസുകള്‍ ഉള്ളിടത്ത് ഇപ്പോള്‍ ഓടുന്നത് 11,936 ബസുകളാണ്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കെങ്കിലും കൂട്ടാതെ മുന്നോട്ടു പോകാനാകില്ലെന്നും ബസ് ഉടമകള്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!