28.5 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Punnayurkulam സര്‍വ്വകക്ഷി അനുശോചന യോഗം നടത്തി

സര്‍വ്വകക്ഷി അനുശോചന യോഗം നടത്തി

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് വലിയകത്ത് മുഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ ഇന്ദിരാ ഭവന്‍ അണ്ടത്തോടിന്റെ ആഭിമുഖ്യത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം നടത്തി. അണ്ടത്തോട് സെന്ററില്‍ നടന്ന പരിപാടി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ കെ മൊയ്തുണ്ണി ഉദ്ഘാടനം ചെയ്തു. ഷാഹിദ് കൊപ്പര അധ്യക്ഷത വഹിച്ച യോഗത്തിന് സി യു മുസ്തഫ സ്വാഗതം പറഞ്ഞൂ. വിവിധ കക്ഷി നേതാക്കളായ എന്‍ ആര്‍ ഗഫൂര്‍, ഹുസൈന്‍ മടപ്പന്‍, വി മായിന്‍ കുട്ടി, ഹുസൈന്‍ വലിയകത്ത്, എം.എം. ജബ്ബാര്‍, വി കെ യൂസഫ്, സാദിക്ക് തറയില്‍, അഹ്‌മദ് കബീര്‍ സഖാഫി, തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

 

ADVERTISEMENT
error: Content is protected !!