25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം ജി എം എല്‍ പി സ്‌കൂളിന് വാഹനം സമര്‍പ്പിച്ചു

പുന്നയൂര്‍ക്കുളം ജി എം എല്‍ പി സ്‌കൂളിന് വാഹനം സമര്‍പ്പിച്ചു

46

എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്ന് പുന്നയൂര്‍ക്കുളം ജി എം എല്‍ പി സ്‌കൂളിന് അനുവദിച്ച വാഹനം സ്‌കൂളിന് സമര്‍പ്പിച്ചു. എന്‍ കെ അക്ബര്‍ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷാജി തൃപ്പറ്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചാവക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി ബി സിന്ധു, പുന്നയൂര്‍ക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ ഡി ധനീപ്, വാര്‍ഡ് മെമ്പര്‍മാരായ ഹസീന, കെ നദീറ, മുന്‍ മെമ്പര്‍ ബിന്ദു ടീച്ചര്‍, പിടിഎ പ്രസിഡന്റ് കെ ടി കമറു, എസ് ആര്‍ ജി കണ്‍വീനര്‍ കെ പ്രജീഷ, സ്‌കൂള്‍ ലീഡര്‍ ഹിബ നസ്റിന്‍ എന്നിവര്‍ സംസാരിച്ചു.സ്‌കൂളില്‍ കളിസ്ഥലം ലഭ്യമാക്കുന്നതിന് ആവശ്യമായ സഹായം നല്‍കാന്‍ ശ്രമിക്കുമെന്ന് എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ സി എം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് നേടിയ കെ ഫെമിന, ടി എസ് ഷയാന്‍ എന്നീ വിദ്യാര്‍ഥികള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു. ഹെഡ്മാസ്റ്റര്‍ വി എ ഫസലുറഹ്‌മാന്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ടോമി എസ് തലക്കോട്ടൂര്‍ നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!