30.2 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Punnayurkulam അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവ്

അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവ്

പുന്നയൂര്‍ക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക് കെട്ടിടത്തിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി.ബാങ്കിന് മുകളില്‍ നിര്‍മിച്ച കെ ജി കരുണാകര മേനോന്‍ സ്മാരക ഓഡിറ്റോറിയമാണ് എട്ട് ആഴ്ച്ചക്കുള്ളില്‍ പൊളിച്ചുമാറ്റുവാന്‍ ഉത്തരവിട്ടിട്ടുള്ളത്.ചട്ടം ലംഘിച്ചാണ് നിര്‍മ്മാണം നടത്തിയതെന്നു കാണിച്ച് പനന്തറ സ്വദേശിയും, പഞ്ചായത്തംഗവുമായ എം.ബി .സുജീഷ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പരൂര്‍ കോള്‍ കൃഷി സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്ത് ഒരു മുറിയില്‍ കര്‍ഷകരുടെ കൃഷിക്കാവശ്യമായ സാധനസാമഗ്രികള്‍ സൗജന്യമായി സൂക്ഷിച്ചിരുന്നു. ഈ റൂമിന് ബാങ്ക് വാടക നിശ്ചയിച്ചത്മുതലാണ് തര്‍ക്കത്തിലേക്കും പരാതിയിലേക്കും കടന്നത്. പിന്നീട് മുറിയലേക്കുള്ള വൈദ്യുതി കട്ട് ചെയ്തു. സാധനങ്ങള്‍ ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ഇതിന്റെ പേരില്‍ ഉടമസ്ഥാവകാശം തെളീയിക്കുന്നത് മായി പരൂര്‍ പടവ് കമ്മിറ്റിയും ബാങ്കിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോവുന്നുണ്ട്. കെട്ടിടം അനധികൃത മാണെന്ന് കാണിച്ചു നല്‍കിയ പരാതിയുടെ മേലാണ് നടപടി വന്നിരിക്കുന്നത്. നേരത്തെ എല്‍ എസ് ജി ഡി വിഭാഗം പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി 6/10/2021ന് ബാങ്കിനോട് അനധികൃത നിര്‍മ്മാണം പൊളിച്ച് നില്‍ക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ആ ഉത്തരവ് നടപ്പാക്കിയില്ല. ഇതേ തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ വീണ്ടും സമീപിച്ചത് . അവസാനമായി 2026 ജൂലായ് മൂന്നിനാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഹര്‍ജിക്കാരനു വേണ്ടി അഡ്വാക്കറ്റ് വി.എ.വിനോദ് ഹാജരായി.

ADVERTISEMENT
error: Content is protected !!