30.2 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Punnayurkulam വാതക ശ്മശാന നിര്‍മാണം പ്രവര്‍ത്തനക്ഷമമാക്കാന്‍ തീരുമാനം

വാതക ശ്മശാന നിര്‍മാണം പ്രവര്‍ത്തനക്ഷമമാക്കാന്‍ തീരുമാനം

പുന്നയൂര്‍ വാതക ശ്മശാനത്തിന്റെ നിര്‍മാണ അപാകതകള്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കാന്‍ പഞ്ചായത്ത് ഭരണസമിതിയും റെയ്ഡ്‌കോയും ധാരണയിലെത്തി.യന്ത്രസംവിധാനങ്ങള്‍ക്ക് നിശ്ചിത കാലാവധിക്ക് പുറമേ ഒരു വര്‍ഷം കൂട്ടി വാറന്റി നല്‍കാമെന്നും കമ്പനി അറിയിച്ചു. യോഗ ത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് കരാര്‍ തയാറാക്കും.കരാര്‍ അംഗീകരിച്ച് 20 ദിവസത്തിനകം പണി തീര്‍ക്കുമെന്നാണ് റെയ്ഡ്‌കോ ഉറപ്പ്‌നല്‍കിയത്. പ്രവൃത്തി നിരീക്ഷിക്കാന്‍ പഞ്ചായത്ത് എന്‍ജിനീയറിങ് കോളജ് സംഘത്തെ നിയോഗിക്കും. ദഹന അറയിലെ ചേംബറിലെ താപനിലയില്‍ കണ്ട വലിയ കുറവാണ് വിദഗ്ധ സമിതി ഗുരുതര പ്രശ്‌നമായി ചൂണ്ടിക്കാട്ടിയിരുന്നത്.  ചിമ്മിനിക്കൂടില്‍ തുരുമ്പ്‌വന്നത് ലവണാംശമുള്ള കാറ്റ് കാരണമാണെന്നും ഇത് മറ്റ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകില്ലെന്നും 5 വര്‍ഷത്തേക്ക് വാറന്റി നല്‍കുമെന്നും കമ്പനി അറിയിച്ചു. മിസ്റ്റ് എലിമിനേറ്റര്‍, സുരക്ഷാസ്വിച്ചുകള്‍, അഗ്‌നിരക്ഷാ ഉപകരണങ്ങള്‍, ഗ്യാസ് ലീക്ക് സെന്‍സര്‍ എന്നിവസ്ഥാപിക്കും. ഏപ്രില്‍ 17നാണ് ശ്മശാനം അടച്ചത്. ഇതിനു ശേഷം പഞ്ചായത്ത് പരിധിയില്‍ മരിച്ച് മറ്റ് ശ്മശാനത്തില്‍ സംസ്‌കരിച്ച ആളുകളുടെ കുടുംബത്തിനു സംസ്‌കാര ചെലവ് നല്‍കുന്ന കാര്യം കമ്പനി പരിഗണിക്കും. പഞ്ചായത്ത് പ്രസിഡന്റ് റസ്ലറഹീം, വൈസ് പ്രസിഡന്റ് ഐ.പി. രാജേന്ദ്രന്‍, ആര്‍.പി ബഷീര്‍, റെയ്ഡ്‌കോ ജില്ലാ മാനേജര്‍ സി.ജെ ജോയ്, ടെക്‌നിക്കല്‍ അഡൈ്വസര്‍ പി.കെ രവീന്ദ്രന്‍, ബ്രാഞ്ച് മാനേജര്‍ പ്രമോദ്, സര്‍ വകക്ഷിയോഗം നിയോഗിച്ച വിവിധ രാഷ്ട്രീയ കക്ഷി-മരണാനന്തര സമിതി ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!