30.2 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Punnayurkulam ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ജീവന്‍ പണയംവെച്ചാണ് ജോലി ചെയ്യുന്നതെന്ന് ഗുരുതര ആരോപണം

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ജീവന്‍ പണയംവെച്ചാണ് ജോലി ചെയ്യുന്നതെന്ന് ഗുരുതര ആരോപണം

പുന്നയൂര്‍ക്കുളം വടക്കേക്കാട് പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ജീവന്‍ പണയംവെച്ചാണ് ദിവസവും ജോലി ചെയ്യുന്നതെന്ന ഗുരുതര ആരോപണം ഉയരുന്നു. വിവിധ സബ് സെന്ററുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യവസ്തുക്കള്‍ നായരങ്ങാടി മാര്‍ക്കറ്റിലെ സംഭരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനായി വാടക വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാല്‍, സാധനങ്ങള്‍ കുത്തിനിറച്ച ടെമ്പോ വാഹനത്തിന്റെ പിന്‍വാതിലില്‍ ചാക്കുകെട്ടുകള്‍ക്കിടയില്‍ തൂങ്ങിനിന്നാണ് സേനാംഗങ്ങള്‍ യാത്ര ചെയ്യുന്നതെന്നാണ് പരാതി.വസ്തുക്കള്‍ കൊണ്ടുവരുന്നതിനുള്ള വാഹനവാടക മാത്രമാണ് അനുവദിക്കപ്പെടുന്നതെന്നും, സേനാംഗങ്ങള്‍ യാത്ര ചെയ്യണമെങ്കില്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം ചെലവഴിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്നും അംഗങ്ങള്‍ പറയുന്നു. ഇതുമൂലം വാഹനത്തില്‍ തന്നെ കയറി യാത്ര ചെയ്യേണ്ട അവസ്ഥയാണ് ഇവര്‍ക്കുള്ളത്. വാഹനത്തില്‍ അമിതഭാരം കയറ്റുന്നതും അതിനൊപ്പം അപകടകരമായ രീതിയിലുള്ള യാത്രയും വലിയ ദുരന്തത്തിന് വഴിവെക്കുമെന്ന ആശങ്കയുമുണ്ട്. അതേസമയം, വാഹനത്തില്‍ മാലിന്യവസ്തുക്കള്‍ മാത്രം കൊണ്ടുവരണമെന്നും, ഡ്രൈവറുടെ സമീപത്ത് ഇരിക്കാന്‍ കഴിയുന്ന പരിമിതമായ ആളുകള്‍ മാത്രമേ ഒപ്പം യാത്ര ചെയ്യാവൂ എന്ന നിര്‍ദേശം സേനാംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഹരിതകര്‍മ്മ സേനയുടെ കോ-ഓര്‍ഡിനേറ്റര്‍ പറയുന്നു.ഇതിനിടെ, വടക്കേക്കാട് പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയ്ക്കായി ജില്ലാ പഞ്ചായത്തിന്റെ 202324 പദ്ധതിയില്‍ ഒരു ലോഡിംഗ് വാഹനം അനുവദിച്ചിട്ടുണ്ടെങ്കിലും, അത് നിലവില്‍ പഞ്ചായത്തില്‍ ഉപയോഗിക്കാതെ കിടക്കുകയാണെന്ന് ാകേഷപമുണ്ട്. വാഹനം തകരാറിലായതിനാല്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നാണ് കോ-ഓര്‍ഡിനേറ്ററുടെ വിശദീകരണം.സേനാംഗങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഈ വിഷയത്തില്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനവും ജില്ലാ പഞ്ചായത്തും അടിയന്തരമായി ഇടപെട്ട് വാഹനം അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കുകയും, സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കുകയും വേണമെന്നാണ് ആവശ്യം.

ADVERTISEMENT
error: Content is protected !!