25.3 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Erumapetty 80കാരിയുടെ സ്വര്‍ണ്ണ മാല കവര്‍ന്നു

80കാരിയുടെ സ്വര്‍ണ്ണ മാല കവര്‍ന്നു

214

എരുമപ്പെട്ടിയില്‍ തനിച്ച് താമസിക്കുന്ന 80കാരിയുടെ സ്വര്‍ണ്ണ മാല കവര്‍ന്നു. കരിയന്നൂര്‍ അണ്ടേക്കാട്ട് പീടികയില്‍ 80 വയസുള്ള ബീവാത്തുവിന്റെ മൂന്ന് പവ്വന്‍ തൂക്കം വരുന്ന മാലയാണ് യുവാവ് കവര്‍ന്നത്. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. പകല്‍ സമയത്ത് വീട്ടിലേക്ക് കയറി ചെന്ന മോഷ്ടാവ് കട്ടിലില്‍ കിടക്കുകയായിരുന്ന ബീവാത്തുവിന്റെ കഴുത്തില്‍ ഞെക്കിപ്പിടിച്ച് മാല ഊരിയെടുക്കുകയായിരുന്നു. ഇതിന് ശേഷം വിരലില്‍ കിടന്നിരുന്ന മോതിരവും ഊരിയെടുക്കാന്‍ ശ്രമിച്ചു. പിടിവലിയില്‍ മോഷ്ടാവ് ബീവാത്തുവിന്റെ കൈ പിടിച്ച് തിരിച്ചതിനെ തുടര്‍ന്ന് വിരലുകള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മകന്‍ മരിച്ചശേഷം ഇവര്‍ തനിച്ചാണ് വീട്ടില്‍ താമസിക്കുന്നത്. മാല ഊരിയെടുത്തതിന് ശേഷം മോഷ്ടാവ് വാതില്‍ പുറമേനിന്ന് കുറ്റിയിട്ട് കടന്ന് കളയുകയായിരുന്നു.എരുമപ്പെട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃശൂരില്‍ നിന്നും വിരലടയാള വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രദേശത്തെ വീടുകളിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരുന്നു.

 

ADVERTISEMENT
error: Content is protected !!