ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി ഡിവിഷനിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ.എ.വിജയവത്സലന് മാസ്റ്ററെ പ്രഖ്യാപിച്ചു. ബി.കോം ബിരുദധാരിയായ കെ.എ. വിജയവത്സലന്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനാണ്.
നാളെ രാവിലെ 11 മണിക്ക് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തില്‍ വരണാധികാരിക്ക് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥാനാര്‍ത്ഥി ഗൃഹസന്ദര്‍ശനം ആരംഭിച്ചു.



