തലക്കോട്ടുക്കര 63-ാം നമ്പര്‍ അങ്കണവാടി പരിസരത്ത് തെരുവ്‌നായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം അങ്കണവാടി കെട്ടിടപരിസരത്ത് തെരുവ്‌നായ പ്രസവിച്ചിട്ട ഏഴു പട്ടിക്കുട്ടികള്‍ ഉണ്ടായിരുന്നു. വിരമറിഞ്ഞെത്തിയ പഞ്ചായത്തംഗം കെ എല്‍ പോള്‍സണ്‍ പട്ടിക്കുട്ടികളെ സമീപത്തെ പറമ്പിലേക്കുമാറ്റി. അങ്കണവാടിയുടെ പിന്‍വശം ടാര്‍പ്പായ് ഉപയോഗിച്ച് കെട്ടി നായകള്‍ കടക്കാതെ സുരക്ഷിതമാക്കി. പത്തു കുട്ടികളുള്ള അങ്കണ്‍വാടിയാണിത്. ആഴ്ചകള്‍ക്കു മുമ്പ് ചൂണ്ടല്‍ ഗവണ്‍മെന്റെ യുപി സ്‌കൂളില്‍ പട്ടി പെറ്റുകിടക്കുകയും വിദ്യാര്‍ത്ഥിക്ക് കടിയേറ്റ സംഭവമുണ്ടായിരുന്നു .പട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ തെരുവ്‌നായ ശല്യം മൂലം സ്‌കൂളിന് രണ്ടുദിവസം അവധി നല്‍കേണ്ട സാഹചര്യമുണ്ടായി. നായ്ക്കളെ പിടികൂടി പാര്പ്പിക്കാന്‍ ഷെല്‍ട്ടര്‍ സൗകര്യമൊരുക്കാന്‍ അന്നു കൂടി അടിയന്തര ഭരണസമിതി യോഗം തീരുമാനിച്ചെങ്കിലും ഇതുവരെ നടപടികള്‍ ആയിട്ടില്ല.



