സിപിഐഎം നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍, കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമായ ഇ.ഡി. കള്ള കേസെടുക്കുന്നു എന്നാരോപിച്ച് കേച്ചേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കേച്ചേരിയില്‍ നടന്ന പ്രതിഷേധ പൊതുയോഗം സിപിഎം കുന്നംകുളം ഏരിയ കമ്മിറ്റിയംഗം കെ ബി ജയന് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ടി.സി സെബാസ്റ്റ്യന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗംങ്ങളായ എം ബി പ്രവീണ്‍, കെ എ സൈഫുദ്ധീന്‍, ലോക്കല്‍ കമ്മിറ്റി അംഗം പി ടി ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.എസ് കരീം, ആന്‍സി വില്യംസ്, വി കെ ഹരിദാസ്, സച്ചിന് പ്രകാശ്, പി.എസ്.സന്ദീപ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.



