27.7 C
Kunnamkulam
Friday, July 17, 2026
Home Bureaus Erumapetty രാമായണമാസാചരണത്തിന് തുടക്കമായി

രാമായണമാസാചരണത്തിന് തുടക്കമായി

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ രാമായണമാസാചരണത്തിന് തുടക്കമായി. കര്‍ക്കിടകം 1 മുതല്‍ 31 വരെ എല്ലാ ദിവസവും പ്രത്യേക പൂജകളും, അന്നദാനം ചുറ്റുവിളക്ക്, കേളി, തായമ്പക എന്നിവ നടക്കും. എല്ലാ ദിവസവും കാലത്ത് ഭക്തര്‍ക്ക് ഔഷധ കഞ്ഞി വിതരണം ചെയ്യും. ഔഷധ കഞ്ഞി വിതരണം തിരുവില്വാമല ഗ്രൂപ്പ് ദേവസ്വം റവന്യു ഇന്‍സ്പെക്ടര്‍ രജനി ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 1 – കര്‍ക്കിടകം 16 ന് പ്രസിദ്ധമായ നെല്ലുവായ് ഔഷധ സേവ നടക്കും. അന്നേ ദിവസം രാവിലെ ആനയൂട്ട്, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാ ധന്വന്തരി ഹോമം എന്നിവയും വൈകീട്ട് ദീപാരാധനക്ക് ശേഷം ഗംഭീര പഞ്ചവാദ്യവും ഉണ്ടാകും. ജൂലൈ 30 മുതല്‍ ആഗസ്റ്റ് 8 വരെ വരെ കാനപ്രം ഈശ്വരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ രാമായണ നവാഹം നടക്കും. കര്‍ക്കിടകമാസത്തില്‍ ഭക്തജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ഓഫീസര്‍ ജി. ശ്രീരാജ്, അസിസ്റ്റന്റ് കമ്മിഷ്ണര്‍ കെ. എന്‍ ദീപേഷ് എന്നിവര്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!