ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് കുടുംബ യൂണിറ്റിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും അതിന്റെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനം സാന്ത്വനസ്പര്‍ശം 2026 പരിപാടിയും ജൂലൈ 19-ന് നടക്കും. ഞായറാഴ്ച വൈകിട്ട് നാലിന് അയ്യപ്പന്‍കാവ് കുന്നംകുളം ചാരിറ്റബിള്‍ സൊസൈറ്റി ഹാളില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ തൃശൂര്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മോര്‍ ക്ലിമീസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.സ്വാന്തനസ്പര്‍ശം എറണാകുളം ലോകസഭാംഗം ഹൈബി ഈഡന്‍ ഉദ്ഘാടനം ചെയ്യും.ഡയാലിസിസ് രോഗികള്‍ക്കുള്ള ധനസഹായം , നിര്‍ധന രോഗികള്‍ക്കുള്ള സഹായം ,ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായ എന്നിവയുടെ വിതരണം ടി.ജെ. വിനോദ് എം.എല്‍.എ ,വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വുത്തു മണ്ണില്‍ ,കൊച്ചി സിറ്റി പോലീസ് റിട്ടയര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജു കെ. വര്‍ഗീസ് എന്നിവര്‍ നിര്‍വഹിക്കും.പെങ്ങാമുക്ക് പള്ളി വികാരി ഫാ. ഡില്‍ജോഏലീയാസ് കൂരന്‍ ആശംസകള്‍ അര്‍പ്പിക്കും ചാലിശ്ശേരി ഇടവകയില്‍ നിന്ന് ഉപജീവനാര്‍ത്ഥം എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന 29 കുടുംബങ്ങളാണ് യൂണിറ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥാപിതമായതു മുതല്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ ശ്രദ്ധേയമായ സേവനമാണ് യൂണിറ്റ് നടത്തുന്നത്. 2001 ല്‍ ഇടവക വികാരി ഫാ ജോബ് അരിമ്പൂരിന്റെ നേതൃത്വത്തില്‍ സഹവികാരി ഫാ ഏലിയാസ് കീരി മുളയില്‍ പ്രസിഡന്റും , കെ. എം ജോസ് വൈസ് പ്രസിഡന്റായി , പി.കെ. ശാമു സെക്രട്ടറിയായും, പി.ഐ ഇട്ടൂപ്പ് ജോയിന്‍ സെക്രട്ടറിയായും തുടക്കം കുറിച്ച യൂണിറ്റ് 25 വര്‍ഷത്തെ ആത്മീയ യാത്രയില്‍ അനേകരുടെ കണ്ണീരൊപ്പുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത് വികാരി ഫാ. അബ്രാഹം യാക്കോബ് പൂവ്വത്ത് മണ്ണില്‍ , വൈസ് പ്രസിഡന്റ് പി.കെ. ജിജു , സെക്രട്ടറി പി.കെ. ശാമു, ജോ. സെക്രട്ടറി സി.വി. ബാബു ,ട്രഷറര്‍ എ.ഐ. ഡേവീഡ്, യൂത്ത് അസോസിയേഷന്‍ സെക്രട്ടറി ജീസ് ജോസ്എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നല്‍കും.



