ചൊവ്വന്നൂരില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വീട്ടുമതിലില്‍ ഇടിച്ചുമറിഞ്ഞു; അഞ്ച് പേര്‍ക്ക് പരിക്ക്

ചൊവ്വന്നൂരില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വീട്ടുമതിലില്‍ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശികളായ തസ്ലീന, ജസീറ, മനാഫ്, സാജിത, ഓട്ടോ ഡ്രൈവര്‍ ജോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച്ച രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മരത്തംകോട് അല്‍ അമീന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍, ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT