വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുഖപത്രമായ ജനപക്ഷം ദ്വൈവാരികയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എം.കെ അസ്ലം, കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന് ആദ്യ പ്രതി നല്‍കിക്കൊണ്ട് തുടക്കം കുറിച്ചു. പാര്‍ട്ടി എക്‌സിക്യൂട്ടീവ് അംഗം റഷീദ് മാസ്റ്റര്‍, കുന്നംകുളം മണ്ഡലം സെക്രട്ടറി എം.എ കമറുദ്ദീന്‍, ട്രഷറര്‍ പി.എ റഷീദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.