27.1 C
Kunnamkulam
Friday, July 17, 2026
Home Bureaus Guruvayur ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി ബിന്ദു കൃഷ്ണയും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി ബിന്ദു കൃഷ്ണയും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി ബിന്ദു കൃഷ്ണയും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. രണ്ടു മന്ത്രിമാരും ഇന്നലെ രാത്രിയോടെ ഗുരുവായൂരില്‍ എത്തിയിരുന്നു. ഇന്ന് രാവിലെ ശീവേലി കണ്ടു തൊഴുതു. ചെന്നിത്തല സോപാനത്ത് കദളിക്കുല സമര്‍പ്പിച്ചു. ഉപദേവന്മാരെയും കാര്യാലയ ഗണപതിയെയും തൊഴുതാണ് ദര്‍ശനം പൂര്‍ത്തിയാക്കിയത്. മന്ത്രിമാരെ കാണാന്‍ ശ്രീവത്സം അതിഥി മന്ദിരത്തില്‍ പ്രവര്‍ത്തകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. ദര്‍ശനം കഴിഞ്ഞ് രാവിലെ 9 മണിയോടെയാണ് ഇരുവരും മടങ്ങിയത്. തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. – ടി.നാരായണന്‍, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശമുഖ്, ഗുരുവായൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ വി സുരേഷ്, ടെമ്പിള്‍ എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി.

 

ADVERTISEMENT
error: Content is protected !!