26.8 C
Kunnamkulam
Friday, July 17, 2026
Home Bureaus Kechery പുസ്തക ചങ്ങാത്ത പദ്ധതി 92 സ്‌കൂളുകളില്‍ പൂര്‍ത്തിയായി

പുസ്തക ചങ്ങാത്ത പദ്ധതി 92 സ്‌കൂളുകളില്‍ പൂര്‍ത്തിയായി

മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃത അധ്യാപകന്‍ പി ജെ സ്‌റ്റൈജു ലോക ലഹരിവിരുദ്ധ ദിനത്തില്‍ ആരംഭിച്ച ലഹരിക്കെതിരെയുള്ള പുസ്തക ചങ്ങാത്ത പദ്ധതി 92 സ്‌കൂളുകളില്‍ പൂര്‍ത്തിയായി. 92 മത് സ്‌കൂളായി മരുതയൂര്‍ പാവറട്ടി ഗവണ്‍മെന്റ് യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പുസ്തകങ്ങള്‍ വിതരണം ചെയ്തത്. സ്‌കൂള്‍ ഹാളില്‍ നടന്ന ബോധവത്ക്കരണ സെമിനാര്‍ പ്രധാന അധ്യാപിക സി.ജെ ഷൈനി ഉദ്ഘാടനം ചെയ്തു. 24 കേരള ബറ്റാലിയന്‍ അസോസിയേറ്റഡ് എന്‍സിസി ഓഫീസര്‍ കൂടിയായ മേജര്‍ പി.ജെ. സ്‌റ്റൈജു മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ ആര്‍.കെ സൗദ, സി.ആര്‍ രേഖ, ഗ്ലിന്‍ഷി ജോണ്‍സണ്‍, കെ.ആര്‍ കൃഷ്‌ണേന്ദു, സീന ആന്റണി, കെ ഷാനിബ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളായ നിവേദ്യ മിസിരിയ, അഭിനവ് കൃഷ്ണ, ബിലാല്‍, ആനന്ദ് കൃഷ്ണ എന്നിവര്‍ പുസ്തക വായന പദ്ധതിക്ക് നേതൃത്വം നല്‍കും. 2026 ന്റെ സമാപനത്തില്‍ നൂറ് വിദ്യാലയങ്ങളില്‍ പുസ്തക ചങ്ങാത്ത പദ്ധതി പൂര്‍ത്തികരിക്കുകയാണ് ലക്ഷ്യം. തന്റെ വരുമാനത്തിന്റെ ഒരു ഭാഗം മാറ്റി വെച്ചാണ് സ്‌റ്റൈജു പദ്ധതിക്ക് പണം കണ്ടെത്തുന്നത്.

 

ADVERTISEMENT
error: Content is protected !!