28.9 C
Kunnamkulam
Saturday, July 18, 2026
Home Bureaus Punnayurkulam പിടിഎ ജനറല്‍ ബോഡി യോഗവും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നടത്തി

പിടിഎ ജനറല്‍ ബോഡി യോഗവും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നടത്തി

പുന്നയൂര്‍ ജി എല്‍ പി സ്‌കൂളില്‍ പിടിഎ ജനറല്‍ ബോഡി യോഗവും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നടത്തി. വാര്‍ഡ് മെമ്പര്‍ ഷൈബ ദിനേശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വടക്കേകാട് പോലീസ് സ്റ്റേഷന്‍ ബീറ്റ് ഓഫീസര്‍ ജിതിന്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. പിടിഎ പ്രസിഡന്റായി സുധീര്‍ ഈച്ചിത്തറയിലേനെയും വൈസ് പ്രസിഡന്റായി പി കെ രഘുനന്ദനനേയും, എംപിടിഎ പ്രസിഡന്റായി ഷീന സുന്ദരനേയും വൈസ് പ്രസിഡന്റായി അശ്വതി ബിബിനേയും തിരഞ്ഞെടുത്തു. യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് കെ കെ ഷക്കീല, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ബക്കര്‍, അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!