24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Perumpilavu എസ്. ജാനകിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ‘പാട്ടാണ് കൂട്ട്’ പരിപാടി നടത്തി

എസ്. ജാനകിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ‘പാട്ടാണ് കൂട്ട്’ പരിപാടി നടത്തി

27

പ്രശസ്ത ഗായിക എസ്. ജാനകിയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മൂക്കുതല പി. ചിത്രന്‍ നമ്പൂതിരിപ്പാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഗീതപരിപാടി ശ്രദ്ധേയമായി. വിദ്യാര്‍ഥികളുടെ മാനസികോല്ലാസവും സര്‍ഗശേഷി പരിപോഷണവും ലക്ഷ്യമാക്കി എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് സംഘടിപ്പിക്കുന്ന ‘പാട്ടാണ് കൂട്ട്’ എന്ന സാംസ്‌കാരിക പരിപാടിയുടെ ഭാഗമായാണ് ജാനകിയമ്മ ആലപിച്ച അനശ്വര ഗാനങ്ങള്‍ അവതരിപ്പിച്ച് സംഗീതാഞ്ജലി അര്‍പ്പിച്ചത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി, പി.ടി.എ. പ്രസിഡന്റ് പ്രണവം പ്രസാദ് ഉദ്ഘാടനം ചെയ്തു. അധ്യാപിക കെ.കെ. മീനാംബിക ജാനകിയമ്മയുടെ സംഗീതജീവിതവും ഇന്ത്യന്‍ ചലച്ചിത്രസംഗീതരംഗത്തിന് നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകളും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി. പ്രിന്‍സിപ്പല്‍ സി.വി. മണികണ്ഠന്‍, ഹെഡ്മിസ്ട്രസ് സി.കെ. ജീന, അധ്യാപകരായ ടി.കെ. ജയദേവ്, വി.കെ. ആഘോഷ്, കുമാര്‍, സംഗീത് ലാല്‍, കെ.കെ. മീനാംബിക, തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികളുടെ സിനിമാറ്റിക് നൃത്താവിഷ്‌കാരവും പരിപാടിക്ക് മിഴിവേകി.

 

ADVERTISEMENT
error: Content is protected !!