ലോകകപ്പ് ആവേശമുള്‍കൊണ്ട് ചങ്ങരംകുളം മാനവം സാംസ്‌ക്കാരിക കൂട്ടായ്മ സംഘടിപ്പിച്ച പെനാല്‍റ്റി ഷൂട്ടൗട്ട് ശ്രദ്ധേയമായി. മുന്‍ പി.എസ്.സി ചെയര്‍മാന്‍ എം.കെ. സക്കീര്‍ ആദ്യ കിക്ക് വലയിലെത്തിച്ച് മത്സരം ഉദ്ഘാടനം ചെയ്തു. മാനവം സാംസ്‌കാരിക കൂട്ടായ്മ ചെയര്‍മാന്‍ ടി.സത്യന്‍ അധ്യക്ഷത വഹിച്ചു. 32 ടീമുകള്‍ പങ്കെടുത്ത ആവേശകരമായ മത്സരത്തില്‍ യുണൈറ്റഡ് എ ടീം ഒന്നാം സ്ഥാനവും യുണൈറ്റഡ് ബി ടീം രണ്ടാം സ്ഥാനവും നേടി. നവയുഗ മാക്കാലി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഉദ്ഘാടന ചടങ്ങില്‍ മാനവം അംഗം മന്‍സൂര്‍ സ്വാഗതം പറഞ്ഞു. വിജയികള്‍ക്ക് മാനവം ചെയര്‍മാന്‍ ടി. സത്യന്‍, സ്‌റ്റൈലോ ബഷീര്‍, കരീം കോഴിക്കല്‍, ജിനു മൂക്കുതല എന്നിവര്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.



