26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Kechery ആദര ചടങ്ങും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു

ആദര ചടങ്ങും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു

37

ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ ആദര ചടങ്ങും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.വിദ്യാലയത്തില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികളെയും, എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികളെയും ആദരിച്ചു. സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങ് സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജയിംസ് വടുക്കൂട്ട് ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് സി.ജെ സ്റ്റാന്‍ലി അധ്യക്ഷനായി.പാവറട്ടി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആന്റണി ജോസഫ് നെറ്റോ ലഹരി വിരുദ്ധ സന്ദേശം നല്‍കി. സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.എം പ്രസാദ് ലഹരിവിരുദ്ധ ക്ലാസെടുത്തു. പ്രധാന അധ്യാപകന്‍ എം കെ സൈമണ്‍ മുഖ്യ പ്രഭാഷണവും, സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജിയോ പുലിക്കോട്ടില്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഭാരവാഹികളായ കെ എം ജോര്‍ജ്ജ്, സി വി കൊച്ചുദേവസ്സി, പിഎം ജോസഫ്, പി ജെ ജയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!