26.3 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kechery സി.പി.ഐ.എം. മറ്റം ലോക്കല്‍ കമ്മറ്റി പ്രതിഷേധസംഗമം സംഘടിപ്പിച്ചു

സി.പി.ഐ.എം. മറ്റം ലോക്കല്‍ കമ്മറ്റി പ്രതിഷേധസംഗമം സംഘടിപ്പിച്ചു

48

സി.പി.ഐ.എമ്മിനെതിരെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സി ഇഡിയുടെ കള്ള കേസുകള്‍ക്കും വേട്ടയാടലുകള്‍ക്കുമെതിരെ സി.പി.ഐ.എം. മറ്റം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധസംഗമവും സംഘടിപ്പിച്ചു. മറ്റം സെന്ററില്‍ നടന്ന പ്രതിഷേധ സംഗമം,കുന്നംകുളം ഏരിയാ കമ്മറ്റി അംഗവും ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ സി.ജി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം കെ.ജെ.ബിജു അധ്യക്ഷനായി. ഏരിയാ കമ്മറ്റി അംഗം സി.അംബികേശന്‍ ലോക്കല്‍ സെക്രട്ടറി കെ.എസ് ദിലീപ് ,ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എന്‍.എ ബാലചന്ദ്രന്‍, വി.വി.തിലകന്‍, കബീര്‍ മാസ്റ്റര്‍, ഇ.വി. മജുനു, അഡ്വ.സിന്ധു ഷാജു കണ്ടാണിശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ.സുദീപ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!