ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് അസോസിയേഷന്‍ (എ.എ.ഡബ്ലിയു.കെ.) കുന്നംകുളം യൂണിറ്റ് വാര്‍ഷിക സമ്മേളനം നടന്നു.അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ്‌സ് കേരള കുന്നംകുളം യൂണിറ്റിന്റെ 26-ാമത് വാര്‍ഷിക സമ്മേളനം കുന്നംകുളം രാജീവ് ഗാന്ധി മെമ്മോറിയല്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളിലാണ് നടന്നത്. രാവിലെ 9 മണിക്ക് അസോസിയേഷന്‍ കുന്നംകുളം യൂണിറ്റ് പ്രസിഡന്റ് സി.ഡി.റോയ് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നടന്ന രജിസ്ട്രേഷനും പ്രാര്‍ത്ഥനയ്ക്കും അനുശോചനത്തിനും ശേഷം നടന്ന പൊതുസമ്മേളനം എ.എ.ഡബ്ലിയു.കെ. സംസ്ഥാന ജനറല്‍ സെക്രട്ടറി നസീര്‍ കള്ളിക്കാട് ഉദ്ഘാടനം ചെയ്തു. ലൈഫ് ലൈന്‍ പദ്ധതി വിശദീകരണവും മുഖ്യപ്രഭാഷണവും അദ്ദേഹം നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. യൂണിറ്റ് പ്രസിഡന്റ് സി.ഡി.റോയ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള അവാര്‍ഡ് വിതരണവും, ‘വാഹന വര്‍ക്ക് ഷോപ്പ് – നിയമങ്ങള്‍’ എന്ന വിഷയത്തില്‍ പ്രത്യേക സെമിനാറും സംഘടിപ്പിച്ചു. കുന്നംകുളം എസ്.എച്ച്.ഒ.-സനീഷ് എസ്.ആര്‍ സെമിനാറിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ബോണ്ട് വിതരണത്തിന്റെ ഉദ്ഘാടനം അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.വി വിനോദ് കുമാര്‍ നിര്‍വഹിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും, ക്ഷേമനിധി & ലൈഫ് ലൈന്‍ പദ്ധതികളില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കലും നടന്നു. സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലാ പ്രസിഡന്റ് ഇ.എസ്.വിജയ് ഭാരത് , ജില്ലാ സെക്രട്ടറി പി.സി ജോസഫ് എന്നിവരും, സംഘടനയും സാമ്പത്തിക അച്ചടക്കവും എന്ന വിഷയത്തില്‍ ജില്ലാ ട്രഷറര്‍ കെ. സി ജോജനും സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പി.ജി വിഷാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, യൂണിറ്റ് ട്രഷറര്‍ വി.ജി യേശുദാസ് വരവ് – ചിലവ് കണക്കും അവതരിപ്പിച്ചു. വരും വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. സംഘടന ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആര്‍ റോയ്, യൂണിറ്റ് രക്ഷാധികാരിയും ഫൗണ്ടര്‍ മെമ്പറുമായ വി.പി ജോസ്, യൂണിറ്റ് വൈസ് പ്രസിഡന്റ് സി.കെ ഷാജി, ട്രെയിനിംഗ് ചെയര്‍മാന്‍ വി.എല്‍ ജാക്‌സണ്‍, വെല്‍ഫെയര്‍ ഭാരവാഹി എ.എസ് സുരേഷ് ബാബു, ക്ഷേമനിധി പ്രതിനിധി സി.വി സുധി, മെമ്പര്‍ഷിപ്പ് ഭാരവാഹി കെ.വി തോമസ്, ങ24 & അഅണഗ മീഡിയ പ്രതിനിധി പി.എ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി പി.ജി വിഷാല്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ കെ.പി ഷിബുകുമാര്‍ നന്ദിയും പറഞ്ഞു.
Home Bureaus Kunnamkulam കുന്നംകുളം ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം നടന്നു



