28.7 C
Kunnamkulam
Tuesday, July 21, 2026
Home Bureaus Velur തിരൂര്‍ പേരയില്‍ ശങ്കരന്‍ നായര്‍ ഒരുക്കിയ സംഗീത ഓഡിയോ ആല്‍ബം ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിച്ചു

തിരൂര്‍ പേരയില്‍ ശങ്കരന്‍ നായര്‍ ഒരുക്കിയ സംഗീത ഓഡിയോ ആല്‍ബം ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിച്ചു

വേലൂര്‍ കാര്‍ത്യായനി ഭഗവതി ക്ഷേത്രത്തിലെ ദേവിയെ സ്തുതിച്ചൊരുക്കിയ സംഗീത ഓഡിയോ ആല്‍ബം ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ തെക്കേമഠം ദേവസ്വം മാനാജേര്‍ വടക്കുമ്പാട്ട് നാരായണന്‍ തിരുമേനി ഓഡിയോ ആല്‍ബത്തിന്റെ സിഡി പ്രകാശനം ചെയ്തു. കോലഴി തിരൂര്‍ പേരയില്‍ ശങ്കരന്‍ നായരാണ് സംഗീത ആല്‍ബത്തിന്റെ നിര്‍മ്മാണം. രജ്ജീത്ത് രാജഗോപാല്‍ രചനയും സംഗീതവും നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് യു എ ഇ യില്‍ താമസക്കാരിയായ സോണിയ ശ്യാമാണ്. സോണിയ ശ്യാമിന്റെ ഭര്‍ത്തൃപിതാവ് കൂടിയാണ് നിര്‍മ്മാതാവ് ശങ്കരന്‍നായര്‍. കണ്ണൂര്‍ മൃദഗശൈലേശ്വരി ക്ഷേത്രം, വടകുറുമ്പ ക്ഷേത്രം എന്നിവയുള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളെ ആസ്പദമാക്കി അദ്ദേഹം സംഗീത ആല്‍ബങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മൈക്രോബയോളജിയില്‍ ബിരുദാനന്തര ബിരുദധാരിയായ സോണിയ നിരവധി സംഗീത ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പാട്ടിന്റെ അണിയറപ്രവര്‍ത്തകരെ, ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തില്‍ വടക്കുമ്പാട്ട് നാരായണന്‍ തിരുമേനി ഫലകവും പൊന്നാടയും അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് ക്ഷേത്രകൊടിമര നിര്‍മ്മാണത്തിനായി ഭക്തരുടെ സംഭാവനകള്‍ പുനരുദ്ധാരണകമ്മറ്റി ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ഏറ്റുവാങ്ങി. ക്ഷേത്ര സംരക്ഷണസമിതി ഭാരവാഹികള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!