28 C
Kunnamkulam
Tuesday, July 21, 2026
Home Bureaus Kechery “ഇന്ദിരകട്ട് നമുക്ക് വേണ്ട” മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ പ്രതിഷേധം

“ഇന്ദിരകട്ട് നമുക്ക് വേണ്ട” മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ പ്രതിഷേധം

ഇന്ദിരകട്ട് നമുക്ക് വേണ്ട, പവര്‍ കട്ട് ഏര്‍പ്പെടുത്തി കേരളത്തെ ഇരുട്ടിലാക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ നടപടിക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ. കേച്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന പ്രതിഷേധവും കച്ചവട സ്ഥാപനങ്ങളില്‍ മെഴുകുതിരി വിതരണവും സംഘടിപ്പിച്ചു. കേച്ചേരി സെന്ററില്‍ നടന്ന യുവജന പ്രതിഷേധം ഡി.വൈ.എഫ്.ഐ. ബ്ലോക്ക് വൈസ് പ്രസിഡണ്ട് സച്ചിന്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ഫഹദ് മുസ്തഫ അധ്യക്ഷനായി. മേഖലാ ട്രഷറര്‍ വി.എം.നിസാം, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.കെ.അജാസ്, എ.കെ സനല്‍, റാഷിദ്, മുത്തലീഫ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!