26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Kechery തെരുവ് നായ ശല്യം ; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി.വൈ.എം

തെരുവ് നായ ശല്യം ; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി.വൈ.എം

45

തെരുവ് നായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റം സെന്റ് തോമസ് ഫൊറോന ഇടവകയിലെ കെ.സി.വൈ.എം. യൂണിറ്റിന്റെ നേതൃത്വത്തില്‍ കണ്ടാണശ്ശേരി പഞ്ചായത്ത് അധികാരികള്‍ക്ക് നിവേദനം നല്‍കി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, വയോജനങ്ങള്‍, സ്ത്രീകള്‍, കാല്‍നടയാത്രക്കാര്‍, ഇരുചക്ര വാഹന യാത്രക്കാര്‍ എന്നിവര്‍ക്കെല്ലാം തെരുവുനായകളുടെ ആക്രമണഭീഷണി മൂലം വലിയ ആശങ്കയാണ് നേരിടേണ്ടി വരുന്നത്. പല പ്രദേശങ്ങളിലും കൂട്ടമായി അലഞ്ഞുതിരിയുന്ന നായകള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും യാത്രാസുരക്ഷയെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ് ഈ സാഹചര്യത്തില്‍അടിയന്തരമായി ഇടപെട്ട് ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോട പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം സമര്‍പ്പിച്ചത്.കെ.സി.വൈ.എം മറ്റം യൂണിറ്റ് പ്രസിഡണ്ട് അലക്സ് ജോസ് കെ, മറ്റു ഭാരവാഹികളായ നിജില്‍ ജോസ്, ജെറിന്‍ ജെയ്‌സന്‍, അംഗങ്ങളായ ഗബ്രിയേല്‍ ബി കാക്കശ്ശേരി, ആല്‍ഫ്രഡ് ഫ്രാന്‍സീസ്, ആശീര്‍വ്വാദ് പി.ആര്‍, അലക്‌സ് ഫ്രാന്‍സീസ്, ആല്‍വിന്‍ ഗ്രേയ്‌സന്‍, ആല്‍ബിന്‍ പി.ആര്‍ എന്നിവര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി പഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിയ്ക്കും നിവേദനം കൈമാറിയത്. വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പു നല്‍കി.

 

ADVERTISEMENT
error: Content is protected !!