26.3 C
Kunnamkulam
Thursday, September 10, 2026
Home Bureaus Punnayurkulam വര്‍ണ്ണാഭമായി ‘ആപ്പിള്‍ ഡേ’ ആഘോഷം

വര്‍ണ്ണാഭമായി ‘ആപ്പിള്‍ ഡേ’ ആഘോഷം

29

പഴഞ്ഞി മാര്‍ ബസേലിയോസ് സ്‌കൂളില്‍ സംഘടിപ്പിച്ച ആപ്പിള്‍ ഡേ ആഘോഷം വര്‍ണ്ണാഭമായി. ചുവപ്പും പച്ചയും നിറങ്ങളാല്‍ അലങ്കരിച്ച സ്‌കൂള്‍ ക്യാമ്പസിലേക്ക് ആപ്പിള്‍ തീമില്‍ വേഷവിധാനങ്ങളണിഞ്ഞ് എത്തിയ കുട്ടിക്കൂട്ടങ്ങള്‍ ഏവരുടെയും മനം കവര്‍ന്നു. ഹെഡ് മാസ്റ്റര്‍ ജീബ്ലസ് ജോര്‍ജ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. മറീന ബിജു സന്ദേശം നല്‍കി. പലതരം ആപ്പിള്‍ വിഭവങ്ങളും ആപ്പിള്‍ ആസ്പദമാക്കി വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ വിവിധ കലാപരിപാടികളും ആഘോഷത്തിന് മാറ്റേകി. കെ.ജി. ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ പ്രസംഗം, കളറിംഗ്, ഡാന്‍സ് , ആക്ഷന്‍ സോങ് തുടങ്ങി വിവിധ പരിപാടികളും ശ്രദ്ധേയമായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ നടത്തിയ ആപ്പിള്‍ ഡേ വിദ്യാര്‍ഥികളില്‍ ആരോഗ്യബോധവും പോഷകാഹാരത്തോടുള്ള താല്‍പര്യവും വളര്‍ത്തുന്നതിന് സഹായകമായെന്ന് ഹെഡ്മാസ്റ്റര്‍ പറഞ്ഞു. അധ്യാപകരായ നിസ വര്‍ഗീസ്, ഷിന്റു ഷിജു, ഷാനിബ റസാഖ്, ഫെമി അജീഷ്, സ്മിനു, ശ്രീജ, നിവേദിക, ചിഞ്ചിത എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!