23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Guruvayur ഇ.ഡി. ക്കെതിരെ പ്രതിഷേധ യോഗം സംഘടിപ്പിച്ച് സിപിഐ(എം)

ഇ.ഡി. ക്കെതിരെ പ്രതിഷേധ യോഗം സംഘടിപ്പിച്ച് സിപിഐ(എം)

7

സിപിഐഎമ്മിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സിയായ ഇ ഡി നടത്തുന്ന രാഷ്ട്രീയ പ്രേരിതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും കളള കേസുകള്‍ക്കെതിരായും സിപിഐ (എം ) പാലുവായ് ലോക്കല്‍ കമ്മിറ്റിയുടെനേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. മാമാ ബസാറില്‍ നടന്ന പ്രതിഷേധ യോഗം മണലൂര്‍ ഏരിയ കമ്മറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. സി.വി സുരേഷ് അദ്ധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി എം.എ ഷാജി, ബിന്ദു അജിത്ത് കുമാര്‍ സി. എം ഹാരിസ്, സി.ബി സതീഷ്, എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!