26.2 C
Kunnamkulam
Tuesday, July 21, 2026
Home Bureaus Perumpilavu ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം ; യാത്രക്കാരിക്ക് ഗുരുതര പരിക്ക്‌

ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം ; യാത്രക്കാരിക്ക് ഗുരുതര പരിക്ക്‌

പെരുമ്പിലാവില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം.തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോയിരുന്ന ആംബുലന്‍സാണ് കാറുമായി കൂട്ടി ഇടിച്ചത്. പൊന്നാനിയില്‍ നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് മുന്നില്‍ പോയിരുന്ന കാറിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. രാവിലെ 11.15ന് അന്‍സാര്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. കാറിലുണ്ടായിരുന്ന യാത്രക്കാരിക്ക് ഗുരുതര പരിക്കുണ്ട്. രോഗിയെ അന്‍സാര്‍ ആശുപത്രിയിലെ മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

 

ADVERTISEMENT
error: Content is protected !!