28.7 C
Kunnamkulam
Tuesday, July 21, 2026
Home Bureaus Velur രാമായണ മാസാചരണം ; ഭക്തിനിര്‍ഭരമായി അഷ്ടദ്രവ്യ മഹാഗണപതി ഹോമം

രാമായണ മാസാചരണം ; ഭക്തിനിര്‍ഭരമായി അഷ്ടദ്രവ്യ മഹാഗണപതി ഹോമം

രാമായണ മാസാചരണത്തിന്റെ ഭാഗമായി വേലൂര്‍ ശ്രീ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടത്തി. ക്ഷേത്രം മേല്‍ശാന്തി അശ്വിന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ഹോമവും അനുബന്ധ ചടങ്ങുകളും നടന്നത്.വിഘ്‌നങ്ങള്‍ അകറ്റാനും ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യുമെന്ന വിശ്വാസത്തോടെ നടത്തിയ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് ശേഷം വിശേഷാല്‍ പൂജകളും നടന്നു. വൈകീട്ട് ക്ഷേത്രത്തില്‍ നിറമാലയും ഭഗവത് സേവയും ഉണ്ടായി. രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ എല്ലാ ദിവസവും രാവിലെയും വൈകീട്ടും രാമായണ പാരായണം നടത്തുന്നുണ്ട്. ഭക്തര്‍ക്ക് ആത്മീയ ചിന്തയും ധാര്‍മിക മൂല്യങ്ങളും പകര്‍ന്നുനല്‍കുന്ന രാമായണ പാരായണത്തില്‍ പഹ്‌കെടുക്കുന്നതും പുണ്യമാണെന്നാണ് വിശ്വാസം. ക്ഷേത്ര ഭാരവാഹികള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!