26.8 C
Kunnamkulam
Tuesday, July 21, 2026
Home Bureaus Kunnamkulam ലോകകപ്പ് ഫുട്‌ബോള്‍ പ്രദര്‍ശനം ; ആരാധകരാല്‍ നിറഞ്ഞുകവിഞ്ഞ് കുന്നംകുളം ടൗണ്‍ ഹാള്‍

ലോകകപ്പ് ഫുട്‌ബോള്‍ പ്രദര്‍ശനം ; ആരാധകരാല്‍ നിറഞ്ഞുകവിഞ്ഞ് കുന്നംകുളം ടൗണ്‍ ഹാള്‍

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ പോരാട്ടത്തിന്റെ ആവേശത്തില്‍ കുന്നംകുളം ടൗണ്‍ ഹാള്‍ ഫുട്‌ബോള്‍ ആരാധകരാല്‍ നിറഞ്ഞുകവിഞ്ഞു. നഗരസഭയുടെ നേതൃത്വത്തില്‍ ഹാളില്‍ ഒരുക്കിയ എല്‍.ഇ.ഡി വാളിലെ തത്സമയ പ്രദര്‍ശനം കാണാന്‍ ആയിരക്കണക്കിന് ഫുട്‌ബോള്‍ പ്രേമികളാണ് ഒഴുകിയെത്തിയത്. നഗരസഭയിലെ കായികപ്രേമികള്‍ക്ക് ഒത്തുകൂടാനും ലോകകപ്പിന്റെ ദൃശ്യവിരുന്ന് ഒരുമിച്ച് ആസ്വദിക്കാനുമാണ് നഗരസഭ സൗകര്യമൊരുക്കിയത്. പൊതുജനങ്ങള്‍ക്കായി പ്രവേശനം തികച്ചും സൗജന്യമായിരുന്നു.കുന്നംകുളം ടൗണ്‍ ഹാളില്‍ 5000 വാട്‌സ് ഡിജിറ്റല്‍ സൌണ്ട് സിസ്റ്റത്തോട് കൂടിയുള്ളഎല്‍.ഇ.ഡി വാളിലാണ് ഫൈനല്‍ മത്സരം പ്രദര്‍ശിപ്പിച്ചത്. ബാല്‍ക്കണിയില്‍ അടക്കം ആളുകളുടെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. കസേരകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് തറയില്‍ ഇരുന്നാണ് ആരാധകര്‍ കളി കണ്ടത്. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി.ജി ജയപ്രകാശ്, മറ്റ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ആയിരത്തോളം ആളുകള്‍ ടൗണ്‍ ഹാളിലെത്തി മത്സരം കാണുകയും ആവേശം പങ്കുവെക്കുകയും ചെയ്തു.

 

ADVERTISEMENT
error: Content is protected !!