ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരാറുള്ള ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടേയും മഹാഗോപൂജയുടേയും ഗുരുവായൂര്‍ ഗോകുല ജില്ലാതല സ്വാഗത സംഘ രൂപീകരണം നടത്തി.ഗുരുവായൂര്‍ രുഗ്മിണി റീജന്‍സിയില്‍ നടന്ന യോഗം ഗുരുവായൂര്‍ നാരായണാലയം അധിപതി സംപൂജ്യ സന്മയാനന്ദ സരസ്വതി സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ഗോകുല ജില്ലാ അദ്ധ്യക്ഷന്‍ പി.കെ.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ഉത്തര കേരളം ഉപാദ്ധ്യക്ഷന്‍ സി.എം ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. തൃശ്ശൂര്‍ ജില്ലാ കാര്യദര്‍ശി പി.ജി ഷമ്മി , റിട്ടയേര്‍ഡ് എയര്‍ വിങ് കമാന്റര്‍ ലോകനാഥന്‍ പട്ടണത്ത്, ഗോകുല ജില്ല കാര്യാര്‍ശി എ.വി. രഞ്ജിത്ത്, നഗരസഭാ കൗണ്‍സിലര്‍ ശോഭ ഹരി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരി, സംപൂജ്യ സന്മയാനന്ദ സരസ്വതി സ്വാമികള്‍, മൗനയോഗി ഹരി നാരായണന്‍ , ലോകനാഥന്‍ പട്ടണത്ത് എന്നിവര്‍ രക്ഷാധികാരികളായും ഡോക്ടര്‍ വി.എം വാസുദേവന്‍ ചെയര്‍മാനായും നുറ്റിയൊന്നംഗ സ്വാഗത സംഘവും രൂപീകരിച്ചു. ആഗസ്റ്റ് 30 ഞായറാഴ്ച കാലത്ത് 10 മണിക്ക് വടക്കേ നടയില്‍ മഹാഗോപൂജ നടക്കും. സെപ്തംബര്‍ 4 വെള്ളിയാഴ്ചയാണ് ശ്രീകൃഷ്ണ ജയന്തി.



