28.7 C
Kunnamkulam
Tuesday, July 21, 2026
Home Bureaus Punnayurkulam വൈവിധ്യമാര്‍ന്ന നിര്‍മ്മിതികളുമായി വിദ്യാര്‍ഥികളുടെ പ്രവൃത്തിപരിചയ മേള

വൈവിധ്യമാര്‍ന്ന നിര്‍മ്മിതികളുമായി വിദ്യാര്‍ഥികളുടെ പ്രവൃത്തിപരിചയ മേള

കൊരട്ടിക്കര ജി.യു.പി. സ്‌കൂളില്‍ പ്രവൃത്തിപരിചയ മേള ശ്രദ്ധേയമായി. സീനിയര്‍ അധ്യാപിക ഒ.പാര്‍വതി ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയും കൈ നൈപുണ്യവും വിളിച്ചോതുന്ന വൈവിധ്യമാര്‍ന്ന നിര്‍മ്മിതികളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. കളിമണ്‍ പാത്രങ്ങള്‍ ശില്‍പ്പങ്ങള്‍ , പേപ്പര്‍ ക്രാഫ്റ്റുകള്‍, തയ്യല്‍-എംബ്രോയ്ഡറി, തുണിയിലെ പെയിന്റിംഗ്, മാലകള്‍ മറ്റ് ആഭരണങ്ങള്‍, ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കള്‍ തുടങ്ങിയവ കുട്ടികള്‍ നിര്‍മ്മിച്ചു.വിദ്യാര്‍ഥികളുടെ സൃഷ്ടിപരമായ കഴിവുകളും തൊഴില്‍നൈപുണ്യവും വളര്‍ത്തുന്നതിനും സ്വയംപര്യാപ്തതയുടെ മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുന്നതിനും പ്രവൃത്തിപരിചയ മേള സഹായകമായി. പ്രവൃത്തിപരിചയ ക്ലബ്ബ് കണ്‍വീനര്‍ പ്രീതസി.കെ അധ്യാപകരായ ധന്യ. കെ. വി, സിന്ധു സി ബി, പി ടി എ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!