26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Kechery ‘കട്ട് പോസ്റ്റ് ‘ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

‘കട്ട് പോസ്റ്റ് ‘ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

80

കേച്ചേരി ഫുട്‌ബോള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ കട്ട് പോസ്റ്റ് പോസ്റ്റ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.വടക്കാഞ്ചേരി റോഡിലുള്ള ഫെറോ ബേക്കറി ഇന്‍ഡോര്‍ ഫ്‌ലഡ്‌ലൈറ്റ് കോമ്പൗണ്ടില്‍ സംഘടിപ്പിച്ച മത്സരം ചൂണ്ടല്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സച്ചിന്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു.കെഎഫ് അക്കാദമി ചെയര്‍മാന്‍ റഫീക്ക് അധ്യക്ഷനായി ലോകകപ്പും ഇന്ത്യന്‍ ഫുട്‌ബോളും എന്ന വിഷയത്തെക്കുറിച്ച് വിനോദ് തൂവാനൂര്‍ സംസാരിച്ചു. റസാഖ് , നിഷാദ് മണലി, ജാസിം, ഇക്ബാല്‍ അയ്യന്തോള്‍ ,നിഹാല്‍ ഷെരീഫ് എന്നിവര്‍ സംസാരിച്ചു . തുടര്‍ന്ന് നടന്ന മത്സരത്തിലെ വിജയികള്‍ക്ക് പഞ്ചായത്തംഗം സി.എ. ലിജു സമ്മാന വിതരണം നടത്തി. ഫെറോ ബേക്കറി സ്‌പോണ്‍സര്‍ ചെയ്ത ഒന്നാം സമ്മാനമായ 2000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും നിഹാല്‍ നൗഷാദ് പട്ടിക്കര കരസ്ഥമാക്കി. രണ്ടാം സമ്മാനമായ ആയിരം രൂപയും ട്രോഫിയും ഹാഷിം അസീസ് കരസ്ഥമാക്കി , സഹല്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹനായി. വാശിയേറിയ മത്സരം ഫായിസ് ,സഖറിയ എന്നിവര്‍ നിയന്ത്രിച്ചു. നൂറോളം പേര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!