27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Perumpilavu പകര്‍ച്ചവ്യാധി പ്രതിരോധ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി

പകര്‍ച്ചവ്യാധി പ്രതിരോധ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി

33

കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പും കടവല്ലൂര്‍ ഗ്രാമപഞ്ചായത്തും ഗവഃ ആയുര്‍വ്വേദ ഡിസ്പന്‍സറി ആയുഷ് ഹെല്‍ത്ത് & വെല്‍നസ് സെന്ററും സംയുക്തമായി കോട്ടോല്‍ ഉന്നതിയില്‍ സൗജന്യ പകര്‍ച്ചവ്യാധി പ്രതിരോധ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി. കോട്ടോല്‍ ഉന്നതി കമ്മൂണിറ്റി ഹാളില്‍ കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ബിന്ദു ധര്‍മ്മന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജിഷാര്‍. പി. എ. അദ്ധ്യക്ഷത വഹിച്ചു.മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി . എസ്. മണികണ്ഠന്‍, മഴക്കാലരോഗ പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയുള്ള ബോധവല്‍ക്കരണ ക്ലാസ്സും ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും നയിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം കെ. എം , ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പ്രഭാത് മുല്ലപ്പള്ളി, 14 -ാം വാര്‍ഡ് മെമ്പര്‍ ദിനേഷ്, ഡിസ്പന്‍സറി ഫാര്‍മസിസ്റ്റ് അന്‍സല്‍ന തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!